റൂസ്‌വെൽറ്റ്‌ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ(Roosevelt Communist Manifesto)

rsz_1communist_manifesto

മാനവീക മൂല്യങ്ങളുടെ അന്തർദ്ധാരയിലേയ്ക്ക്‌ വെളിച്ചം വീശുകയും അതോടൊപ്പം പുനർച്ചിതന്തനത്തിന്‌ ഉൽപ്രേരകവുമാകുന്ന അത്യപൂർവ്വകമായ ഗ്രന്ഥമാണ്‌ റൂസ്വെൽറ്റിന്റെ കമ്മ്യൂണിസ്റ്റ്‌ മാനൈഫ്സ്റ്റോ. കമ്മ്യൂണിസ്റ്റ്‌ ഭരണം നിലനിൽക്കുന്ന രാജ്യങ്ങളുടെ ഫ്യൂഡലിസ്റ്റ്‌ മനോഭാവത്തിലേയ്ക്കുള്ള വ്യതിയാനം തികച്ചും ആകസ്മീകമല്ല എന്ന് ഈ ഗ്രന്ഥം തെളിവുകൾ നിരത്തി അടിവരയിട്ടുറപ്പിക്കുന്നു. കാൾ മാർക്ക്സിന്റെ കമ്മ്യൂണിസ്റ്റ്‌ മാനൈഫ്സ്റ്റൊ മാത്രം പഠിച്ചവർ അതിന്റെ ഉത്ഭവവും കൂടി അറിയുന്നത്‌ ഉചിതമായിരിക്കും. കമ്മ്യൂണിസ്റ്റ്‌ മാനൈഫ്സ്റ്റോ പൂർണ്ണമാകുന്നത്‌ റൂസ്വെൽറ്റ്‌ ഇന്റേതും മാർക്ക്സിന്റേതു കൂട്ടിവായിക്കുബോഴാണ്‌. അത്‌ നമ്മോട്‌ വെളിപ്പെടുത്തുന്നത്‌ ഭീകരമായ സത്യങ്ങൾ നമ്മെത്തന്നെ വിഴുങ്ങുന്ന ഭീകരസത്വങ്ങളായി വെളിപ്പെടുബോഴാണ്‌ അറിഞ്ഞത്‌ കേവലം അർദ്ധസത്യങ്ങളായിരുന്നു എന്ന് മനസ്സിലാവുന്നത്‌. തന്ത്രപരമായ ഉപജാപങ്ങളിലൂടെ അടിമത്വം പുനസ്ഥാപിക്കുവനും ഏകലോക സ്വേച്ഛാധിപത്യം പുനസ്ഥാപിക്കുവാനും ഇല്ല്യൂമിനിസ്റ്റുകൾ എപ്രകാരം പ്രവർത്തിക്കുന്നു എന്നതും ഇരുന്നൂറ്‌ വർഷം പഴക്കമുള്ള ഈ ഗ്രന്ഥത്തിന്റെ സമകാലീക പ്രാധാന്യം വെളിവാക്കുന്നുണ്ട്‌. ഇമാനുവൽ എം ജോസഫ്സൺ ക്രോഡീകരിച്ച്‌ ചെഡ്നി പ്രസ്സ്‌ പ്രസിദ്ധീകരിച്ച റൂസ്വെൽറ്റ്‌ കമ്മ്യുണിസ്റ്റ്‌ മാനൈഫ്സ്റ്റൊ കമ്മ്യൂണിസത്തിന്റെ ഉത്ഭവ ചരിത്രവും ഭരണശാസ്ത്രവും ഉൾപ്പെട്ടതാണ്‌. ഈ ഗ്രന്ഥത്തിന്റെ തനതായ മലയാള ആവിഷകാരമാണ്‌ ശ്രീകേഷ്‌ പുതുവാശ്ശേരിയുടെ റൂസ്‌ വെൽറ്റ്‌ കമ്മ്യൂണിസ്റ്റ്‌ മാനൈഫറ്റോ. നമ്മുടെ ചിന്തകളും പ്രവർത്തികളും മറ്റാരോ ആണ്‌ നീയന്തിക്കുന്നത്‌ എന്നും നാമെല്ലാം  അവരാൽ രൂപകൽപ്പന ചെയ്യപ്പെട്ട സാഹചര്യങ്ങളാൽ ദിനമ്പ്രതി പ്രോഗ്രം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അടിമകളായ  റോബോട്ടുകളാണ്‌ എന്നും ഈ ഗ്രന്ഥം വിളിച്ചുപറയുന്നു.ഡൗൺലോഡ്‌ ചെയ്യുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.Download link; communist manifesto .pdf

This entry was posted in Books. Bookmark the permalink.

ഒരു അഭിപ്രായം ഇടൂ